ADVERTISEMENT

ചെന്നൈ ∙ ജഡ്ജിക്കെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങളോ അധിക്ഷേപങ്ങളോ കോടതിയലക്ഷ്യമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷിനെ വിമർശിച്ചതിന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതിക്കെതിരെ യുട്യൂബർ സവുക്ക് ശങ്കർ നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണു പരാമർശം.നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം സുതാര്യതയാണെന്നും വിമർശനങ്ങൾ സ്ഥാപനത്തെ വളർത്തുന്നവയാണെന്നുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പ്രസ്താവന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു. ജഡ്ജിമാർ വരികയും പോവുകയും ചെയ്യും. എന്നാൽ കോടതി നിലനിൽക്കുമെന്നും പറഞ്ഞു.

English Summary:

Personal Insults Against Judges Not Contempt, Rules Madras High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com