ADVERTISEMENT

ശ്രീനഗർ ∙ നാഷനൽ കോൺഫറൻസ് (എൻസി) മുതിർന്ന നേതാവും മുൻ മന്ത്രിയും 7 തവണ എംഎൽഎയുമായ അബ്ദുൽ റഹിം റാഥർ ജമ്മു കശ്മീർ നിയമസഭയുടെ സ്പീക്കറാകും. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം കീഴ്‍വഴക്കമനുസരിച്ച് മുഖ്യ പ്രതിപക്ഷമായ ബിജെപിക്കു നൽകാനും തീരുമാനമായി.

90 അംഗ നിയമസഭയിൽ 29 എംഎൽഎമാരുള്ള ബിജെപിക്കു ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുക വഴി നിയമസഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ഒമർ അബ്ദുല്ല സർക്കാർ ലക്ഷ്യമിടുന്നതും വ്യക്തം. 

ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ലാഥറുടെ അനുഭവം സ്പീക്കർ പദവിയിൽ മുതൽക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രോടെം സ്പീക്കറായി മുതിർന്ന എൻസി നേതാവ് മുബാറക് ഗുൽ സത്യപ്രതിജ്ഞ ചെയ്തു. നവംബർ ആദ്യ ആഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞാൽ ജമ്മു കശ്മീരിൽ നിന്നുള്ള നാലു രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പു നടക്കും. അംഗബലം അനുസരിച്ച് എൻസിക്ക് മൂന്നും ബിജെപിക്ക് ഒന്നും സീറ്റ് ലഭിക്കും.

മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, സജദ് കിച്‍ലൂ, അജയ് സദോത്ര എന്നിവരായിരിക്കും എൻസി സ്ഥാനാർഥികൾ.

English Summary:

In Jammu and Kashmir Abdul Rahim Rather will be the speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com