ADVERTISEMENT

ന്യൂഡൽഹി ∙ ആളുകളുടെ മൗലികാവകാശം ലംഘിക്കുന്നവിധം ഉരുക്കുമുഷ്ടി ഉപയോഗിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സുപ്രീം കോടതി താക്കീതു നൽകി. ഛത്തീസ്ഗഡിലെ അഴിമതിക്കേസിൽ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) രാത്രി മുഴുവൻ ചോദ്യം ചെയ്ത റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാൻ ഇ.ഡി നിർബന്ധപൂർവം വിളിച്ചുവരുത്തിയതാണ് കോടതിയുടെ രൂക്ഷ പ്രതികരണത്തിന് ഇടയാക്കിയത്. 

ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പു നൽകുന്നതിനൊരു വകുപ്പ് (21–ാം വകുപ്പ്) ഭരണഘടനയിൽ ഉണ്ടെന്ന കാര്യം ഇ.ഡിക്ക് അറിയാമോ എന്നും കോടതി ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമം (പിഎംഎൽഎ) ഇ.ഡി നടപ്പാക്കുന്ന രീതിയിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. 

അഴിമതിക്കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് തുതേജ സുപ്രീം കോടതിയെ സമീപിച്ചത്. രാത്രി മുഴുവനുമുള്ള ചോദ്യം ചെയ്യൽ അംഗീകരിക്കാനും ക്ഷമിക്കാനും കഴിയില്ലെന്നു കോടതി പറഞ്ഞു.  കേസ് നവംബർ 5നു മാറ്റി.

English Summary:

'Do not violate fundamental rights': Supreme Court warns Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com