ADVERTISEMENT

ന്യൂഡൽഹി ∙ ചില നിക്ഷേപക സ്ഥാപനങ്ങളെ പൊതു ഓഹരിയുടമകളുടെ പട്ടികയിൽ പെടുത്തിയതിന് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന് (എഇഎസ്എൽ) സെബിയുടെ കാരണംകാണിക്കൽ നോട്ടിസ്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ 25% ഓഹരികളെങ്കിലും പൊതു നിക്ഷേപകരാകണമെന്നാണ് സെബി നിയമം.   വിദേശ നിക്ഷേപക സ്ഥാപനങ്ങളുമായി ബന്ധമുള്ള പ്രൊമോട്ടർ ഗ്രൂപ്പുകളെ പ്രൊമോട്ടർമാരായാണു പരിഗണിക്കുക.   ഇതു പാലിക്കാത്തതിന് അദാനി ഗ്രൂപ്പിലെ 10 കമ്പനികൾക്ക് സെബി ഇതുവരെ കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

English Summary:

Public Shareholding Violation: SEBI Turns Up the Heat on Adani Energy Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com