ADVERTISEMENT

ചെന്നൈ ∙ കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എൻഎച്ച്ആർഎം) വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് 270 ദിവസത്തെ അവധി നിഷേധിച്ച കേസ് പരിഗണിച്ച കോടതി 1961 ലെ മറ്റേണിറ്റി ആക്ടിലെ വ്യവസ്ഥകൾ കരാർ തൊഴിലാളികൾക്കു ബാധകമാണെന്നും ഉത്തരവിട്ടു. 2 വർഷത്തിലധികം ജോലി ചെയ്ത വനിതാ ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല. നഴ്സുമാരുടെ അവധി അപേക്ഷകൾ 3 മാസത്തിനകം തീർപ്പാക്കാനും കോടതി നിർദേശിച്ചു. കേരളത്തിൽ 180 ദിവസമാണ് പ്രസവാവധി. 

English Summary:

Madras High Court Rules Contractual Employees Entitled to Paid Maternity Leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com