നവവധുവിന്റെ ആത്മഹത്യ; ആർഡിഒയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് പൊലീസ്
Mail This Article
×
നാഗർകോവിൽ ∙ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആർഡിഒയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടിയെന്ന് പൊലീസ്. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമൺ സ്വദേശിയുമായ കാർത്തിക്കിന്റെ ഭാര്യ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (24) യെയാണ് തിങ്കളാഴ്ച ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു അൽപം മുൻപ് അമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിൽ. ഭർത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ആരോപണവിധേയയായ ഭർതൃമാതാവ് ചെമ്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
English Summary:
Police to Act Following RDO Report on Newlywed Found Dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.