ആഗോള പ്രകൃതി സംരക്ഷണം: ഇന്ത്യ 176-ാം സ്ഥാനത്ത്
Mail This Article
×
ന്യൂഡൽഹി ∙ ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ. 180 രാജ്യങ്ങളുള്ള പട്ടികയിൽ 176-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ് 37–ാം സ്ഥാനത്തും ചൈന 164–ാം സ്ഥാനത്തുമാണ്.
∙ ആദ്യ 3 സ്ഥാനക്കാർ: ലക്സംബർഗ്, എസ്റ്റോണിയ, ഡെൻമാർക്ക്
∙ ഏഷ്യൻ രാജ്യങ്ങളിൽ മുന്നിൽ: ഭൂട്ടാൻ (37)
∙ ഇന്ത്യയ്ക്കു പിന്നിലുള്ള രാജ്യങ്ങൾ: മൈക്രോനീഷ്യ, ഇറാഖ്, തുർക്കി
∙ അടിസ്ഥാനമാക്കിയത്: വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് പുറത്തുവിട്ട സൂചിക. ഭൂവിനിയോഗം, ജൈവ വൈവിധ്യ ഭീഷണികൾ, ഭരണശേഷി, ഭാവി സംരക്ഷണ പദ്ധതികൾ .
സർക്കാരിന്റെ പരാജയം: കോൺഗ്രസ്
സൂചികയിലെ ഇന്ത്യയുടെ സ്ഥാനം മോദി സർക്കാരിന്റെ പരാജയമാണെന്നും ഇനി ബിജെപി, ഈ സൂചിക രാജ്യത്തിനെതിരായ ഗൂഢാലോചന എന്നു പറഞ്ഞു തള്ളിക്കളയുമോയെന്നും കോൺഗ്രസ് വിമർശിച്ചു.
English Summary:
India ranks 176 for Global nature conservation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.