ADVERTISEMENT

ജമ്മു ∙ ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിൽ സൈനിക ആംബുലൻസ് ആക്രമിച്ച 2 ഭീകരരെ കൂടി സുരക്ഷാസേന വധിച്ചു. ഒരു ഭീകരനെ തിങ്കളാഴ്ച വൈകിട്ട് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച രാവിലെ കരസേനയുടെ ആംബുലൻസിനു നേരെ വെടിയുതിർത്ത ശേഷം വനത്തിലേക്ക് ഓടിമറഞ്ഞ 3 ഭീകരരും കൊല്ലപ്പെട്ടു. 

നിയന്ത്രണരേഖയ്ക്ക് സമീപം ജോഗ്​വാനിലെ ആസൻ ക്ഷേത്രത്തിനു സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയവരാണ് ഈ ഭീകരർ എന്നു കരുതുന്നതായി സൈനിക വക്താവ് പറഞ്ഞു. രാത്രിയും പകലും തുടർച്ചയായി 20 മണിക്കൂർ ആണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്.  

കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളിൽ ഈ മേഖലയിൽ 7 ഭീകരാക്രമണങ്ങളാണ് നടന്നത്. ഈ സാഹചര്യത്തിൽ രജൗറി, പൂഞ്ച് എന്നീ അതിർത്തി ജില്ലകളിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി. കൊടുംകാടിനുള്ളിൽ സൈനികനീക്കം നടത്താനുള്ള പ്രത്യേക പരിശീലനവും ഇതിന്റെ ഭാഗമായി നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com