ADVERTISEMENT

ശ്രീനഗർ ∙ ബിജെപി എംഎൽഎയും ബിസിനസ് പ്രമുഖനുമായ ദേവേന്ദർ സിങ് റാണ (59)അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യം മോശമായിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ഇളയസഹോദരനാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ നഗരോട്ട സീറ്റിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ദേവേന്ദർ റാണ  നിയമസഭാ കക്ഷി നേതാവാകാനിരിക്കെയാണ് മരണം. 2014ൽ നാഷനൽ കോൺഫറൻസ് സീറ്റിലാണ് ആദ്യത്തെ തവണ ജയിച്ചത്. 2021ൽ നാഷനൽ കോൺഫറൻസ് വിട്ടു.

English Summary:

BJP MLA and Business Leader Devender Singh Rana Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com