ആൾക്കൂട്ട ആക്രമണം; മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി താക്കീത്
Mail This Article
×
ന്യൂഡൽഹി ∙ ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം വർധിക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുൻപ്, അസം, ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ദേശീയ മഹിള ഫെഡറേഷൻ (എൻഎഫ്ഐഡബ്യൂ) നൽകിയ ഹർജിയിലാണ് കോടതി സർക്കാരുകളുടെ പ്രതികരണം തേടിയത്.
English Summary:
Supreme Court Warns States Over Failing to Respond to Petitions on Mob Attacks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.