ADVERTISEMENT

ന്യൂഡൽഹി ∙ അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധിയെഴുതുമ്പോൾ ജഡ്ജിമാർക്കിടയിൽ ഫലപ്രദമായ ചർച്ചയുണ്ടായില്ലെന്നും സമയപരിമിതി പ്രശ്നമായെന്നും ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ദീപാങ്കർ ദത്ത. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയോടു വിയോജിച്ചുകൊണ്ടു പ്രത്യേക വിധിന്യായമെഴുതിയ ജസ്റ്റിസ് ദത്ത കടുത്ത അതൃപ്തിയാണു രേഖപ്പെടുത്തിയത്.

വിധിയെക്കുറിച്ചു അഭിപ്രായം രൂപപ്പെടുത്താനും എഴുതാനും താനെടുക്കുന്ന സാവകാശം അലിഗഡ് സർവകലാശാല കേസിൽ ഉണ്ടായില്ലെന്നും കേസിലെ ആശയവിനിമയ പ്രശ്നം തന്റെ ദൈനംദിന ജോലികളെ ബാധിച്ചതായും ജസ്റ്റിസ് ദത്ത കുറിച്ചു.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനു വിധിപറയാൻ മാറ്റിയ കേസിൽ, തന്റെ പക്കൽ ഭൂരിപക്ഷാഭിപ്രായത്തിന്റെ കരടുരേഖ വന്നത് ഒക്ടോബർ 17നു മാത്രമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് വിരമിക്കുന്നതുമായി നോക്കിയാൽ കഷ്ടിച്ചു മൂന്നാഴ്ച മാത്രമേ തനിക്കു ലഭിച്ചുള്ളുവെന്നും ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്ത് സമൂഹനന്മയുടെ പേരിൽ സർക്കാരിന് ഏറ്റെടുക്കാൻ കഴിയുമോ എന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയുടെ പേരിൽ സഹജഡ്ജിമാരായിരുന്ന ബി.വി. നാഗരത്നയും സുധാൻഷു ധൂലിയയും വിയോജിപ്പറിയിച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ദത്തയുടെ പരാമർശം. ചീഫ് ജസ്റ്റിസിന്റെ നടപടികളിലെ അതൃപ്തി വിധിന്യായത്തിൽ തന്നെ രേഖപ്പെടുത്തുന്നതും അസാധാരണമാണ്.

English Summary:

Justice Dipankar Dutta's allegation against the Aligarh University verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com