ഹിമാചൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നതിനു വിലക്ക്
Mail This Article
×
ഷിംല ∙ പടം മൂലം മുഖ്യമന്ത്രിയുടെ ഇമേജ് പോകാതിരിക്കാൻ ഹിമാചൽ സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന് സമൂസ കിട്ടാതെ പോയതിൽ സിഐഡി അന്വേഷണത്തിനിറങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ‘സർക്കാർ ചിത്രങ്ങൾ’ സംബന്ധിച്ച് പുതിയ ചട്ടം.
മുഖ്യമന്ത്രി വകുപ്പു യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ അനുവാദം വാങ്ങിയിട്ടു മാത്രം മാധ്യമങ്ങൾക്കു നൽകിയാൽ മതിയെന്നാണ് ഉത്തരവ്.
English Summary:
Ban on release of pictures of Himachal CM without permission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.