അൽ ഖായിദ ഭീഷണി: 9 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
Mail This Article
×
ന്യൂഡൽഹി ∙ ബംഗ്ലദേശിൽ നിന്നുള്ള ആളുകളെ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിന് അൽ ഖായിദ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യത്ത് 9 ഇടങ്ങളിൽ തിരച്ചിൽ നടത്തി. ജമ്മു കശ്മീർ, കർണാടക, ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 9 ഇടങ്ങളിലാണു തിരച്ചിൽ നടന്നത്. ഭീകരരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റു തെളിവുകൾ എന്നിവ കണ്ടെത്തി.
2023 ൽ ആണ് ഭീകരപ്രവർത്തനശ്രമം എൻഐഎയുടെ ശ്രദ്ധയിൽപെട്ടത്. അൽ ഖായിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ ആകർഷിക്കാനായിരുന്നു പദ്ധതി. 5 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ 4 പേർ ബംഗ്ലദേശ് പൗരൻമാരാണ്.
English Summary:
Al-Qaeda threat: NIA raid at 9 places
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.