ADVERTISEMENT

ന്യൂഡൽഹി ∙ 1974 ലെ ജലനിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ഭേദഗതി പ്രാബല്യത്തിൽ. പകരം 10,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് ഭേദഗതിയിൽ നിർദേശിക്കുന്നത്. രണ്ടാം ബിജെപി സർക്കാരിന്റെ കാലത്ത് ഭേദഗതി ബിൽ‌ ഇരുസഭകളും പാസാക്കിയിരുന്നു. ബിൽ നിയമമാക്കി ഇന്നലെയാണു വിജ്ഞാപനം ചെയ്തത്. പുഴകളിലും ജലാശയങ്ങളിലും മാലിന്യം ഇടുക, രാസവസ്തുക്കൾ കലർത്തുക, ശുദ്ധജലസ്രോതസ്സുകൾ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണു പിഴ ഈടാക്കുക.

ബോർഡിൽ കേന്ദ്രനിയന്ത്രണം

പുതിയ ഭേദഗതി പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ ചെയർപഴ്സനെ തിരഞ്ഞെടുക്കാൻ കേന്ദ്രത്തിനാണ് അധികാരം. വ്യവസായങ്ങൾക്കും പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും ലൈസൻസ് നൽകാനോ നിരസിക്കാനോ ഉള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. നിയന്ത്രണങ്ങളിൽനിന്നു പ്രത്യേക വിഭാഗത്തിലുള്ള വ്യാവസായിക പ്ലാന്റുകളെ ഒഴിവാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കഴിയും.

പിഴ 6 മാസത്തിനകം

വ്യവസായ മാലിന്യങ്ങൾ ജലാശയത്തിൽ തള്ളിയാൽ നോട്ടിസ് നൽകാനും പിഴ ഈടാക്കാനും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉദ്യോഗസ്ഥന് അധികാരമുണ്ട്. 6 മാസത്തിനുള്ളിൽ പിഴ ഈടാക്കണം. ഈടാക്കുന്ന പിഴത്തുക കേന്ദ്ര പരിസ്ഥിതി സംരക്ഷണ ഫണ്ടിലേക്കാണു നീക്കിവയ്ക്കുക.

English Summary:

Water Pollution Now Fined, Not a Crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com