ADVERTISEMENT

ന്യൂഡൽഹി ∙ ആരെതിർത്താലും വഖഫ് ബിൽ പാസാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും ഭൂമി വഖഫ് ബോർഡ് തട്ടിയെടുക്കുന്നുവെന്നും മാറ്റത്തിനു സമയമായെന്നും അദ്ദേഹം ജാർഖണ്ഡിലെ ബഗ്‌മാരയിൽ തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു. ഏക വ്യക്തി നിയമം (യുസിസി) നടപ്പാക്കുന്നതിനെയും ആർക്കും തടയാനാവില്ലെന്നും ആദിവാസികളെ ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നും ഷാ ആവർത്തിച്ചു. ജാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നുഴഞ്ഞുകയറ്റക്കാരെ വോട്ടു ബാങ്കാക്കുകയാണെന്നും ബിജെപി ജാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലദേശിലേക്കു തിരികെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒബിസി സംവരണത്തിന് എതിരാണു കോൺഗ്രസെന്നു വീണ്ടും കുറ്റപ്പെടുത്തി.

English Summary:

Amit Shah: Waqf Bill Will Be Passed, No Matter the Opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com