ADVERTISEMENT

ന്യൂഡൽഹി ∙ ജാതികൾക്ക് അധിക്ഷേപകരമാകുന്ന പദപ്രയോഗങ്ങളും വിശേഷണങ്ങളും ജാതി സർട്ടിഫിക്കറ്റിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. എസ്‌സി വിഭാഗത്തിൽപെടുന്നവർക്കു നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ചുര, ചമർ, ഭങ്കി, കഞ്ചർ എന്നിങ്ങനെ ചേർക്കുന്നതു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണിത്. മുൻകാലങ്ങളിൽ പ്രത്യേക സമുദായങ്ങളെ അധിക്ഷേപിച്ചു നടത്തിയ വിശേഷണങ്ങളാണ് ഇവ. അഖില ഭാരതീയ ഗിഹാര സമാജ് പരിഷത്ത് നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് സർക്കാരിന്റെ പ്രതികരണം തേടിയത്. 

എസ്‌സി എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിൽ തന്നെ ഇത്തരം പദപ്രയോഗങ്ങൾ വിലക്കിയിരിക്കെ സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഇതുൾപ്പെടുന്നതിലെ യുക്തിയാണു ഹർജിയിൽ ചോദ്യംചെയ്യുന്നത്.

English Summary:

Abusive reference in caste certificate: Supreme Court sought answer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com