ADVERTISEMENT

ടൊറന്റോ ∙ സുരക്ഷാ ആശങ്കകൾക്കിടെ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് കാനഡ ഗതാഗതമന്ത്രാലയം അധിക പരിശോധന ഏർപ്പെടുത്തി. എയർ കാനഡ ഉൾപ്പെടെ കമ്പനികൾ ഇതു നടപ്പാക്കിത്തുടങ്ങി. മുൻകരുതലായാണ് അധിക സുരക്ഷാപരിശോധനയെന്നും ഇതു താൽകാലികമാണെന്നും ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. 

ഇന്ത്യയിലേക്കുളള യാത്രക്കാർക്ക് കൂടുതൽ സമയമെടുത്തുള്ള വിശദമായ പരിശോധനയാണ് നടത്തുന്നത്. അതിനാൽ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. സിഖ്സ് ഫോർ ജസ്റ്റിസ് സംഘടന എയർ ഇന്ത്യ വിമാന സർവീസുകളും ഏതാനും റൂട്ടുകളും പ്രത്യേകം പരാമർശിച്ച് കഴിഞ്ഞ മാസം ഭീഷണി ഉയർത്തിയിരുന്നു. നവംബർ 1 മുതൽ 19 വരെ ഡൽഹിയിൽനിന്നു പുറപ്പെടുന്ന സർവീസുകളെ ഉദ്ദേശിച്ചായിരുന്നു അത്. 

English Summary:

Additional screening for travelers from Canada to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com