വായുമലിനീകരണം: 2019 ൽ രാജ്യത്ത് 17 ലക്ഷം മരണം
Mail This Article
×
ന്യൂഡൽഹി ∙ വായുമലിനീകരണം കാരണം 2019 ൽ രാജ്യത്ത് 17 ലക്ഷം പേർ മരിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി. ഇവയിൽ 32.5% മരണങ്ങൾക്കും കാരണം ശ്വാസകോശരോഗങ്ങളാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലുണ്ടാകുന്ന ഹൃദ്രോഗം (29.2%), പക്ഷാഘാതം (16.2%), ശ്വാസകോശ അണുബാധ (11.2) തുടങ്ങിയവയും മരണത്തിനു കാരണമാകും. വായുമലിനീകരണം വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ആസ്മ, ശ്വാസകോശം ചുരുങ്ങൽ തുടങ്ങിയ അസുഖങ്ങൾക്കു കാരണമാകുമെന്നു പഠനത്തിലുണ്ട്.
English Summary:
Air pollution: 17 lakh death reported in 2019
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.