ADVERTISEMENT

ന്യൂഡൽഹി ∙ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം, മരണംവരെ കൈവശം വയ്ക്കാനും അനുഭവിക്കാനും മാത്രം അവകാശമുള്ള (ലൈഫ് ഇന്ററസ്റ്റ്) ഭൂമി ഇഷ്ടദാനമായി നൽകാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 14(1) വകുപ്പു വ്യഖ്യാനിച്ചുകൊണ്ടാണ് ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെ‍ഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 

വസ്തുവിന്മേൽ മറ്റെന്തെങ്കിലും അവകാശം നൽകിയിട്ടില്ലെങ്കിൽ അതിന്റെ സമ്പൂർണാധികാരം അവകാശപ്പെടാൻ കഴിയില്ല. അതിനാൽ, ഇതു സ്വന്തം സ്വത്തായി കരുതി ഇഷ്ടദാനം നൽകാനുമാകില്ല. ഇക്കാര്യങ്ങൾ നിയമത്തിൽ വ്യക്തമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. 

അമ്മ ഇഷ്ടദാനമായി നൽകിയ 3.55 ഏക്കർ ഭൂമിയുടെ അവകാശം ഉന്നയിച്ചു മക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഈ കേസിൽ അമ്മയ്ക്ക് ഭാഗഉടമ്പടിയിൽ മരണംവരെ അവിടെ താമസിക്കാനുള്ള അവകാശം മാത്രമാണ് ലഭിച്ചതെന്നും ഇത് അടുത്ത തലമുറയ്ക്കു കൈമാറാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

English Summary:

Supreme Court Rules Life Interest Land Cannot Be Gifted Under Hindu Succession Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com