യുദ്ധകാലത്തടക്കം ടെലികോം സേവനങ്ങൾ 15 ദിവസം വരെ നിർത്തിവയ്ക്കാം: വിജ്ഞാപനമിറക്കി കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ യുദ്ധകാലത്തും വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളിലും രാജ്യത്തെ ടെലികോം സേവനങ്ങൾ 15 ദിവസം വരെ സർക്കാരിന് നിർത്തിവയ്ക്കാം. ഇതുസംബന്ധിച്ച് കേന്ദ്ര ടെലികോം വകുപ്പ് അന്തിമ വിജ്ഞാപനമിറക്കി. കേന്ദ്ര, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്കാണ് വിലക്ക് ഏർപ്പെടുത്താൻ അധികാരം.
എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കും കഴിയും. എന്നാൽ 24 മണിക്കൂറിനകം ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം വാങ്ങിയിരിക്കണം.വിലക്ക് പരിശോധിക്കാനായി കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലും സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലും പരിശോധനാ സമിതികളുണ്ടാകും. 5 ദിവസത്തിനകം ഈ സമിതി യോഗം ചേർന്ന് വിലക്ക് നിയമപരമാണോയെന്നു വിലയിരുത്തണം. അല്ലെന്നു കണ്ടാൽ വിലക്ക് നീക്കാൻ ഉത്തരവിടാം