ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ അഞ്ചിലൊരു പെൺകുട്ടി നിയമപ്രകാരമുള്ള വിവാഹപ്രായത്തിനു മുൻപു വിവാഹം കഴിക്കപ്പെടുന്നുവെന്നു കേന്ദ്രമന്ത്രി അന്നപൂർണ ദേവി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2 ലക്ഷത്തിലേറെ ബാല വിവാഹങ്ങൾ തടയാൻ സാധിച്ചുവെന്നും ഇനിയുമേറെ മുന്നേറാനുണ്ടെന്നും കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ‘ബാലവിവാഹ മുക്തഭാരതം’ പ്രചാരണം ഉദ്ഘാടനം ചെയ്തു മന്ത്രി വ്യക്തമാക്കി. 

ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ത്രിപുര, അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ 300 ജില്ലകളിൽ ബാലവിവാഹങ്ങൾ ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. ഇവിടെ പ്രത്യേക ബോധവൽക്കരണം നടത്തും.  പദ്ധതിയുടെ ഭാഗമായി ചൈൽഡ് മാര്യേജ് ഫ്രീ ഭാരത് പോർട്ടൽ അവതരിപ്പിച്ചു.

English Summary:

Child Marriage: Annpurna Devi launched a national campaign bal vivah mukt bharat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com