ബെംഗളൂരു തീവ്രവാദക്കേസ്: പ്രതിയെ റുവാണ്ടയിൽനിന്ന് നാട്ടിലെത്തിച്ചു
Mail This Article
×
ന്യൂഡൽഹി ∙പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബ അംഗം സൽമാൻ റഹ്മാൻ ഖാനെ ഇന്റർപോളിന്റെ സഹായത്തോടെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആയുധവും സ്ഫോടകവസ്തുക്കളും എത്തിച്ചെന്ന കേസിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു.
സ്ഫോടന കേസുകളിലെ മുഖ്യ പ്രതിയായി ജയിലിൽ കഴിയുന്ന തടിയന്റവിട നസീറാണു റഹ്മാൻ ഖാനെ ഭീകര സംഘടനയിൽ എത്തിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. അന്വേഷണം ഊർജിതമായതോടെ ഇയാൾ രാജ്യം വിടുകയായിരുന്നു. നേരത്തേ പോക്സോ കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തീവ്രവാദ കേസുകളിൽ ഉൾപ്പെട്ട് വിദേശത്തു കഴിയുന്നവരിൽ, 5 വർഷത്തിനിടെ നാട്ടിലെത്തിക്കുന്ന പതിനേഴാമത്തെ പ്രതിയാണ്.
English Summary:
Bengaluru radicalisation case: Lashkar-e-Taiba Suspect Extradited to India from Rwanda by NIA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.