ADVERTISEMENT

ബെംഗളൂരു∙ കന്നഡ നടി ശോഭിത ശിവണ്ണയെ (30) ഹൈദരാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരഡൊണ്ടല മൂറു, എടിഎം, ഒന്തു കഥെ ഹേൾവ, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നടി, 12 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയാണ് അവസാനം ചിത്രം. ഹാസൻ സക്‌ലേശ്പുര സ്വദേശിനിയായ ശോഭിത വിവാഹത്തിനു ശേഷം 2 വർഷമായി ഹൈദരബാദിലാണു താമസിക്കുന്നത്. മരണത്തിൽ കേസെടുത്ത ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Kannada actress death: Kannada Actress Shobitha Shivanna Found Dead in Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com