ADVERTISEMENT

ഗുവാഹത്തി ∙ മംഗൾയാൻ 2ന്റെ ഭാഗമായി ചൊവ്വയിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ ദൗത്യവാഹനത്തിന് തിരുവനന്തപുരം നിസ്റ്റിൽ വികസിപ്പിച്ച ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോളജിയാകും വൈദ്യുതി നൽകുന്നത്. ചൊവ്വയിലിറങ്ങുന്ന മാർസ് റോവർ സെൻസറുകൾക്ക് ആവശ്യമായ വൈദ്യുതി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നിസ്റ്റ്) വികസിപ്പിച്ച ട്രൈബോഇലക്ട്രിക് നാനോജനറേറ്റർ (ടെങ് ടെക്നോളജി) ഉപയോഗിച്ചാണു ഉൽപാദിപ്പിക്കുക. ഈ സാങ്കേതികവിദ്യയുടെ വിവിധ മാതൃകകൾ ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ നിസ്റ്റിന്റെ പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

  • Also Read

വളരെ നേർത്ത സെൻസറുകൾ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന ഗതികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്നതാണ് ടെങ് ടെക്നോളജി. ചൊവ്വയിലെ കാറ്റിൽനിന്നു ടെങ് ടെക്നോളജിയിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാനാകുംവിധമാണു മംഗൾയാന്റെ യന്ത്രഭാഗങ്ങൾ തയാറാക്കുന്നത്.

സൂര്യനിൽനിന്ന് ഏറെ അകലെയുള്ള ചൊവ്വയിൽ സൗരോർജ സംവിധാനം പ്രവർത്തിക്കില്ല. പൊടിക്കാറ്റുള്ളതിനാൽ പാനലുകൾക്കു കേടുമുണ്ടാകും. ഇതാണ് ടെങ് ടെക്നോളജി ഉപയോഗിക്കാൻ ഐഎസ്ആർഒയെ പ്രേരിപ്പിച്ചത്. ഈ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിന് നിസ്റ്റുമായി ധാരണയായിരുന്നു. 2030 ൽ ചൊവ്വയിൽ റോവർ ഇറക്കാനാണു ലക്ഷ്യമിടുന്നത്.

സയൻസ് ഫെസ്റ്റിവൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, സിഎസ്ഐആർ‌ ഡയറക്ടർ ജനറൽ ഡോ. എൻ.കലൈസെൽവി, നിസ്റ്റ് ഡയറക്ടർ ഡോ. സി.അനന്തരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 3ന് സമാപിക്കും.

English Summary:

Indian Innovation: TENG technology fuels mars rover for Mangalyaan 2 mission

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com