ADVERTISEMENT

അമരാവതി ∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനു നേതൃത്വം നൽകിയ മുതിർന്ന ഐപിഎസ് ഓഫിസർ എൻ. സഞ്ജയിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയ ശേഷം സസ്പെൻഡ് ചെയ്യുന്ന നാലാമത്തെ ഐപിഎസ് ഓഫിസറാണ്. 

നൈപുണ്യ വികസന കോർപറേഷൻ ഫണ്ടുകളിൽ 371 കോടിയുടെ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സിഐഡി മേധാവിയായിരുന്ന എൻ. സഞ്ജയിന്റെ നേതൃത്വത്തിൽ നായിഡുവിനെ അറസ്റ്റ് ചെയ്തത്. 

ഫയർ സർവീസ് ഡയറക്ടർ ജനറലായിരുന്ന കാലത്ത് ലാപ്ടോപ്പുകളും ഐപാഡുകളും വാങ്ങിയതിൽ ധനദുർവിനിയോഗം ആരോപിച്ചാണ് സസ്പെൻഷൻ. ഇതേക്കുറിച്ചു വിജിലൻസ് അന്വേഷിച്ചിരുന്നു. 

English Summary:

Corruption Allegations: Andhra Pradesh government suspends CID chief over financial irregularities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com