ADVERTISEMENT

ശ്രീഹരിക്കോട്ട ∙ സാങ്കേതിക പിഴവു കണ്ടെത്തിയതിനെ തുടർന്നു പിഎസ്എൽവി– സി59 പ്രോബ–3 വിക്ഷേപണം ഇന്ന് വൈകിട്ട് 4.12നു നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.08നാണു വിക്ഷേപണം നടത്താനിരുന്നത്. 44 മിനിറ്റ് മുൻപ് കൊറോണോ ഗ്രാഫ് ഉപഗ്രഹത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കുന്നത്.

English Summary:

PROBA-3 launch: ISRO Reschedules PSLV-C59 PROBA-3 Launch After Technical Snag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com