ഭിന്നശേഷിക്കാർക്ക് തുല്യത ഉറപ്പാക്കണം: രാഷ്ട്രപതി
Mail This Article
×
ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരോടു സഹതാപം കാണിക്കുന്നതിനു പകരം അവരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കുകയാണു വേണ്ടതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഭിന്നശേഷിക്കാരായ പ്രതിഭകൾക്കുള്ള പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തിരുവനന്തപുരം സ്വദേശിയും ഗായികയുമായ അനന്യ ബിജേഷിന് ‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ പുരസ്കാരം ലഭിച്ചു. ഓട്ടിസം ബാധിച്ച അനന്യയ്ക്കു സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായ ബിജേഷിന്റെയും അനുപമയുടെയും മകളാണ്.
English Summary:
Shresth Divyang Award: President Droupadi Murmu advocates for inclusion and equality for the differently-abled, while Ananya Bijesh from Thiruvananthapuram receives the 'Shresth Divyang' Award for her achievements
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.