ADVERTISEMENT

പോർബന്തർ ∙ വടക്കൻ അറബിക്കടലിൽ മുങ്ങിയ വാണിജ്യക്കപ്പലിൽ ഉണ്ടായിരുന്ന 12 ജീവനക്കാരെ പാക്കിസ്ഥാൻ ഏജൻസിയുടെ സഹായത്തോടെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷിച്ചു. ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ ബൻഡാർ അബ്ബാസ് തുറമുഖത്തേക്കു പോയ എംഎസ്‌വി അൽ പിറാൻപിർ എന്ന കപ്പലാണു ബുധനാഴ്ച രാവിലെ മുങ്ങിയത്. പാക്കിസ്ഥാന്റെ നിയന്ത്രണമുള്ള സമുദ്രമേഖലയിലായിരുന്നു അപകടം. അതിനാൽ പാക്ക് സമുദ്ര സുരക്ഷാ ഏജൻസിയുടെ സഹകരണത്തോടെയാണു തീരസംരക്ഷണ സേന രക്ഷാപ്രവർത്തനം നടത്തിയത്. മുങ്ങിയ കപ്പലിൽ നിന്നു സഹായാഭ്യർഥന ലഭിച്ചതിനെത്തുടർന്ന് തീരസംരക്ഷണ സേനയുടെ കപ്പലായ ‘സാർഥക്’ നടത്തിയ തിരച്ചിലിൽ. കപ്പലുപേക്ഷിച്ച് ചെറുബോട്ടിൽ കയറിയ 12 പേരെയും കണ്ടെത്തി. പാക്കിസ്ഥാന്റെ നാവികസേനാ കപ്പലും സൈനിക വിമാനവും കൂടാതെ എംവി കോസ്കോ ഗ്ലോറി എന്ന വാണിജ്യക്കപ്പലും തിരച്ചിലിൽ പങ്കുചേർന്നു.

English Summary:

Dramatic Rescue in Arabian Sea: Indian Coast Guard, aided by the Pakistan Maritime Security Agency, successfully rescued 12 Indian sailors from a sinking merchant ship in the Arabian Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com