ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ ആദായനികുതി അപ്‌ലറ്റ് ട്രൈബ്യൂണൽ ബെനാമി കേസിൽ നിന്ന് ഒഴിവാക്കി. ഇതോടെ, അജിത് പവാറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ആയിരം കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പ് വിട്ടുനൽകി. ബെനാമി ഇടപാടിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 2021 ഒക്ടോബറിലാണ് അജിത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയത്. അന്ന് അജിത് പവാർ കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം സഖ്യത്തിലായിരുന്നു.

കേസിന് പിന്നാലെയാണു പാർട്ടി പിളർത്തി ബിജെപിക്കും ഷിൻഡെയുടെ ശിവസേനയ്ക്കും ഒപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായത്. വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ്, അനധികൃതമായി സ്വത്തു സമ്പാദിച്ചതിന് തെളിവില്ലെന്നു കണ്ടെത്തിയിട്ടുള്ളത്.

English Summary:

Ajit Pawar Benami case: Ajit Pawar Deputy Chief Minister of Maharashtra, has been cleared in benami case by Income Tax Appellate Tribunal releasing all his assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com