പവാറിന് 84; കേക്ക് മുറിക്കാൻ അജിത്തും
Mail This Article
×
മുംബൈ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ 84–ാം പിറന്നാളിന് ആശംസയുമായി, പാർട്ടി പിളർത്തി എൻഡിഎ പക്ഷത്തേക്കു പോയ സഹോദരപുത്രൻ അജിത് പവാറും. ഡൽഹിയിലെ പവാറിന്റെ വസതിയിൽ രാജ്യസഭാംഗമായ ഭാര്യ സുനേത്ര, മകൻ പാർഥ് പവാർ എന്നിവർക്കൊപ്പമാണ് അജിത് എത്തിയത്. രാഷ്ട്രീയത്തെക്കുറിച്ച് പൊതുവായി സംസാരിച്ചെങ്കിലും എൻസിപി ലയനം ചർച്ച ചെയ്തില്ലെന്നാണു സൂചന. പിറന്നാൾ കേക്ക് മുറിക്കാനും അജിത് കൂടി. അജിത്തിനൊപ്പം ചേർന്ന പവാറിന്റെ പഴയ വിശ്വസ്തരായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ എന്നിവരും ആശംസകളുമായി എത്തിയിരുന്നു. ഒന്നര വർഷത്തിനകം രാജ്യസഭാംഗത്വം അവസാനിക്കുന്നതോടെ സജീവ രാഷ്ട്രീയം വിടുമെന്ന് പവാർ സൂചന നൽകിയിരുന്നു.
English Summary:
Sharad Pawar turns 84: Ajit Pawar met Sharad Pawar on his 84th birthday. Despite political discussions, no decisions were made about potential merging of NCP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.