ADVERTISEMENT

ന്യൂഡൽഹി ∙ വീസ അനുവദിക്കൽ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിൽ ഉൾപ്പെടുന്നതാണെന്നും അഖണ്ഡതയ്ക്ക് എതിരു നിൽക്കുന്നവരുടെ അപേക്ഷ നിരസിക്കാൻ അധികാരമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയിൽനിന്നുള്ള വീസ അപേക്ഷകൾ പലതും ഇന്ത്യ നിരസിക്കുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. 

ഇന്ത്യയുടെ പരമാധികാരത്തിൽ കടന്നുകയറുന്നതാണു കനേഡിയൻ മാധ്യമങ്ങളുടെ വാർത്തകളെന്നും ഇന്ത്യയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ കൊലപാതക വാർത്തകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും വിഷയം ഹൈക്കമ്മിഷൻ തലത്തിൽ ഉയർത്തിയിട്ടുണ്ടെന്നും പറഞ്ഞു.

English Summary:

VISA application: Visa issuance is a sovereign right, emphasized the Indian Ministry of External Affairs (MEA) while responding to reports of visa denials to Canadians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com