ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പ്രതിനിധിതലത്തിലുള്ള ചർച്ച ഇന്നു ബെയ്ജിങ്ങിൽ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടക്കുന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ നിർദേശങ്ങൾ ഇരു രാജ്യങ്ങളും മുന്നോട്ടുവയ്ക്കും.  

കിഴക്കൻ ലഡാക്കിലെ സേനാ പിന്മാറ്റത്തിനു പിന്നാലെയാണു ചർച്ചകൾ പുനരാരംഭിക്കുന്നത്. റഷ്യയിലെ കസാനിൽ ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രത്യേക പ്രതിനിധി തലത്തിലുള്ള സംഭാഷണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.

English Summary:

India-China relations: Doval, Wang Yi meet amidst improved ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com