ADVERTISEMENT

ന്യൂഡൽഹി ∙ ഏഴാം സാമ്പത്തിക സെൻസസിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്നു തീരുമാനിച്ചതായി സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പാർലമെന്റിന്റെ സ്ഥിരംസമിതിയെ അറിയിച്ചു. എട്ടാം സാമ്പത്തിക സെൻസസ് അടുത്ത വർഷം ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. രാജ്യത്തെ മൊത്തം സംരംഭങ്ങളുടെയും ജോലി ചെയ്യുന്നവരുടെയും വിവരങ്ങളാണ് സാമ്പത്തിക സെൻസസിന്റെ പരിധിയിൽ വരുന്നത്. 

2019 ലാണ് ഏഴാം സെൻസസിന്റെ വിവരശേഖരണം ആരംഭിച്ചത്. കോവിഡ് മൂലം 2021ലാണ് പൂർത്തിയാക്കാനായത്. കോവിഡ് കാലത്തെ വിവരശേഖരണമായതിനാൽ കൃത്യതയെക്കുറിച്ച് ആശങ്കകളുണ്ടായി. ശേഖരിച്ച പ്രാഥമിക ഫലത്തിന് വെറും 13 സംസ്ഥാനങ്ങൾ മാത്രമാണ് അംഗീകാരം നൽകിയത്. കാലതാമസമുണ്ടായതിനാൽ രാജ്യത്തിന്റെ പൊതു സംരംഭകചിത്രം നൽകാൻ ഡേറ്റ ഉപകരിച്ചേക്കില്ലെന്ന് കഴിഞ്ഞ വർഷം നടന്ന സെക്രട്ടറിതല സമിതിയിൽ വിലയിരുത്തലുണ്ടായി. സെൻസസ് ഫലം പ്രസിദ്ധീകരിക്കേണ്ടെന്ന ഈ സമിതിയുടെ ശുപാർശ അംഗീകരിച്ചതായി ധനകാര്യവുമായി ബന്ധപ്പെട്ട പാർലമെന്റ് സ്ഥിരം സമിതിയെ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. ഇതിനു മുൻപ് സാമ്പത്തിക സെൻസസ് നടന്നത് 2013ലാണ്. ഏഴാം സെൻസസിന്റെ വിവരശേഖരണം ആരംഭിച്ചത് 2019ൽ.കോവിഡ് മൂലം 2021ലാണ് പൂർത്തിയാക്കാനായത്.

English Summary:

Indian Economic Census: India's Ministry of Statistics will not publish the 7th Economic Census due to COVID-19 related data accuracy concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com