പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം നാളെയും മറ്റന്നാളും
Mail This Article
×
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 21, 22 തീയതികളിൽ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന പ്രധാനമന്ത്രി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ഓഗസ്റ്റിൽ കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹിയ ഈ മാസം 3, 4 തീയതികളിൽ ഡൽഹി സന്ദർശിക്കുകയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
English Summary:
Narendra Modi's Kuwait visit: Prime Minister Narendra Modi to visit Kuwait after 43 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.