സിദ്ധരാമയ്യയ്ക്ക് എതിരായ അന്വേഷണത്തിന് താൽക്കാലിക സ്റ്റേ
Mail This Article
×
ബെംഗളൂരു ∙ മൈസൂരു ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരായ ലോകായുക്ത അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയിൽ അന്തിമവിധി വരുന്നതുവരെ അന്വേഷണം നിർത്തിവയ്ക്കാനാണ് ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ലോകായുക്ത, മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ചാൽ സുതാര്യമായ അന്വേഷണം സാധ്യമാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു മൈസൂരു നഗരവികസന അതോറിറ്റി (മുഡ) 14 സൈറ്റുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്നുള്ള കേസാണിത്.
English Summary:
Siddaramaiah land deal issue: Siddaramaiah faces a temporary stay on the Lokayukta investigation into a Mysuru land deal. An RTI activist's petition for a CBI probe led to the High Court's decision, citing concerns about impartiality
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.