ADVERTISEMENT

മുംബൈ ∙ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പർഭണി റെയിൽവേ സ്റ്റേഷനു സമീപം ഭരണഘടനാ സ്തൂപം തകർത്തതിനെ തുടർന്ന് അംബേദ്കറിന്റെ അനുയായികൾ നടത്തിയ സമരത്തിലെ അക്രമത്തിന്റെ പേരിൽ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുൾപ്പെട്ട സോമനാഥ് സൂര്യവംശി എന്ന യുവാവാണ് കസ്റ്റഡിയിൽ മരിച്ചത്.

സോമനാഥിന്റെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു. ബീഡ് ജില്ലയിൽ കൊല്ലപ്പെട്ട ഗ്രാമ മുഖ്യന്റെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. കേസിൽ എൻസിപി പ്രാദേശിക നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും രാഹുലിന്റെ സന്ദർശനം രാഷ്ട്രീയലക്ഷ്യത്തോടെ ആണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

English Summary:

Custodial Death: Rahul Gandhi consoles grieving family in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com