ഇന്ത്യൻ ലഹരികടത്തുകാരനെ യുഎസിൽ വെടിവച്ചുകൊന്നു; 2 വർഷം മുൻപ് യുഎസിലേക്ക് കടന്നത് വ്യാജപാസ്പോർട്ടിൽ
Mail This Article
×
ന്യൂയോർക്ക് ∙ വിവിധ കേസുകളിൽ രാജസ്ഥാൻ പൊലീസ് തിരയുന്ന ലഹരിമരുന്നുകടത്തുകാരൻ സുനിൽ യാദവ് യുഎസിൽ കലിഫോർണിയയിലെ സ്റ്റോക്ടൻ സിറ്റിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്കുള്ള ലഹരികടത്തിൽ പ്രധാനിയായ സുനിലിനെ എതിർസംഘമാണു കൊലപ്പെടുത്തിയത്.
ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘത്തിലെ രോഹിത് ഗോദര ഉത്തരവാദിത്തമേറ്റു. ബിഷ്ണോയ് സംഘത്തിലെ അങ്കിത് ബടുവിനെ കൊല്ലാൻ പഞ്ചാബ് പൊലീസിന് ഒത്താശ ചെയ്തതിനുള്ള പ്രതികാരമാണെന്നു ഗോദര പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ സുനിൽ ആദ്യകാലത്ത് ലോറൻസ് ബിഷ്‌ണോയിയുമായി അടുപ്പത്തിലായിരുന്നു. വ്യാജപാസ്പോർട്ടിൽ 2 വർഷം മുൻപാണു യു എസിലേക്ക് കടന്നത്.
English Summary:
Indian drug smuggler shot dead: Sunil Yadav, a key figure in India-Pakistan drug trafficking, was shot dead in Stockton, California. The Lawrence Bishnoi gang claimed responsibility, citing retaliation for Yadav's involvement in a previous incident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.