ADVERTISEMENT

മുംബൈ∙ഇന്ത്യൻ സിനിമയ്ക്ക് നവഭാവുകത്വം പകർന്ന പ്രശസ്ത സംവിധായകൻ ശ്യാം ബെനഗലിന് വിട നൽകി ചലച്ചിത്രലോകം. ഔദ്യോഗിക ബഹുമതികളോടെ ദാദർ ശിവാജി പാർക്കിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഭാര്യ നീര, മകൾ പിയ എന്നിവർക്കൊപ്പം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തന്നെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ച സംവിധായകനെ അവസാനമായി കാണാൻ നിറകണ്ണുകളോടെയാണ് നടൻ നസിറുദ്ദീൻ ഷാ എത്തിയത്.

നടി രത്‌ന പഥക് ഷാ, മകൻ വിവാൻ ഷാ, കവിയും എഴുത്തുകാരനുമായ ഗുൽസാർ, സംവിധായകൻ ഹൻസാൽ മേത്ത, ഗാനരചയിതാവ് ജാവേദ് അക്തർ, നടന്മാരായ ബോമൻ ഇറാനി, കുനാൽ കപൂർ, ശ്രേയസ്, നടി ദിവ്യ ദത്ത തുടങ്ങി ബോളിവുഡിൽ നിന്ന് ഒട്ടേറെ പ്രമുഖർ  ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ശബാന ആസ്മി, കമൽഹാസൻ തുടങ്ങിയ പ്രമുഖർ ശ്യാമിനെ അനുസ്മരിച്ചുള്ള കുറിപ്പുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.  മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, പിണറായി വിജയൻ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി.രാധാകൃഷ്ണൻ എന്നിവർ അനുശോചിച്ചു.

English Summary:

Shyam Benegal: The film world bids farewell to renowned director Shyam Benegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com