‘മികച്ച തല; കാലുകൾ ഭൂമിയിൽ’: ഓർമയായത് ഇന്ത്യയുടെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രി
Mail This Article
‘‘സിദ്ധാന്തങ്ങൾ നന്നായി മനസ്സിലാക്കുന്ന തല. എന്നാൽ, കാലുകൾ ഭൂമിയിൽത്തന്നെ’’ – ഓക്സ്ഫഡ് സർവകലാശാലയിലെ നഫീൽഡ് കോളജിൽ ഗവേഷണവിദ്യാർഥിയായിരുന്ന മൻമോഹൻ സിങ്ങിനെപ്പറ്റി അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവൻ റോബിൻസൻ ഫയലിൽ എഴുതിയതിങ്ങനെ. 45 വർഷങ്ങൾക്കുശേഷം പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ്ങിന് ഓക്സ്ഫഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയ ചടങ്ങിലാണു ജോവൻ റോബിൻസന്റെ വിലയിരുത്തൽ പരസ്യമാക്കിയത്.
മൻമോഹൻ സിങ് സ്കോളർഷിപ്
കേംബ്രിജ് സർവകലാശാലയിലെ സെന്റ് ജോൺസ് കോളജ് പൂർവവിദ്യാർഥിയായ മൻമോഹൻ സിങ്ങിന്റെ ബഹുമാനാർഥം സ്കോളർഷിപ് ഏർപ്പെടുത്തിയിട്ടുണ്ട്. സെന്റ് ജോൺസ് കോളജിൽ ഉപരിപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു നൽകുന്നതാണിത്. ശാസ്ത്രസാങ്കേതിക, സാമ്പത്തികശാസ്ത്ര, സാമൂഹിക വിഷയങ്ങളിലാണു ഗവേഷണ അവസരം. പഠനച്ചെലവ്, വിമാനടിക്കറ്റ്, പ്രതിമാസ സ്റ്റൈപൻഡ്, യുകെ വീസ എന്നിവ ഉൾപ്പെടുന്നതാണ് സ്കോളർഷിപ്.