ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയുടെ ജില്ല, സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജനുവരി 15നുള്ളിൽ പൂർത്തിയാകും. പാർട്ടി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്താനും തിരഞ്ഞെടുപ്പു വിഷയം ചർച്ച ചെയ്യാനും ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാർട്ടി അംഗത്വവിതരണ പ്രചാരണവും ഇതിനുള്ളിൽ പൂർത്തിയാക്കും.  ഇതിനു ശേഷം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. ബിജെപി പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം അവസാനത്തോടെ തീരുമാനിക്കുകയാണു ലക്ഷ്യം. പകുതി സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് തീർന്നാൽ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാമെന്നു പാർട്ടി ഭരണഘടന പറയുന്നു.

English Summary:

BJP: District and state elections within 15 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com