സ്പേഡെക്സ് ദൗത്യം: എങ്ങനെയാണ് ഡോക്കിങ് ?
Mail This Article
ചെന്നൈ ∙ ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതികൾക്കും കരുത്താകുന്ന സാങ്കേതികവിദ്യയാണ് സ്പേഡെക്സ് ദൗത്യത്തിലൂടെ ഇന്ത്യ നേടാൻ ലക്ഷ്യമിടുന്ന ഡോക്കിങ്. വിക്ഷേപിക്കപ്പെട്ട എസ്‌ഡിഎക്‌സ് 01 (ചേസർ), എസ്‌ഡിഎക്‌സ് 02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് പിന്നീട് എത്തിക്കും. ഭ്രമണപഥത്തിൽ 10–15 കിലോമീറ്റർ അകലത്തിലെത്തുമ്പോൾ ഇരു ഉപഗ്രഹങ്ങളുടെയും സാവധാനം 5 കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, 3 മീറ്റർ എന്നിങ്ങനെ അകലം കുറച്ചുകൊണ്ടുവന്നാണ് പരസ്പരം ബന്ധിപ്പിക്കുക. ഡോക്കിങ്ങിനായുള്ള പ്രവർത്തനങ്ങൾ 10– 14 ദിവസങ്ങൾക്കു ശേഷമേ തുടങ്ങൂ.
-
Also Read
കന്യാകുമാരിയിൽ കണ്ണാടിപ്പാലം തുറന്നു
അതിസങ്കീർണമാണ് ദൗത്യം. പൂർത്തിയാക്കാൻ ആകെ 66 ദിവസം വേണ്ടിവരും. ഇന്ത്യ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്റെ (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) നിർമാണത്തിനും ഈ ഡോക്കിങ് സാങ്കേതിക വിദ്യ നിർണായകമാണ്. സ്പേസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളെ ബഹിരാകാശത്തെത്തിച്ചാണു കൂട്ടിച്ചേർക്കുക.