ADVERTISEMENT

മുംബൈ∙ ശരദ് പവാർ ഇൗശ്വരനു തുല്യനാണെന്നു പറഞ്ഞ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ഇരു എൻസിപികളും ഒന്നിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എൻസിപി ലയനത്തിനുവേണ്ടിയാണ് പ്രാർഥിച്ചതെന്ന് പണ്ഡർപുർ ക്ഷേത്രത്തിലെത്തിയ അജിത് പവാറിന്റെ അമ്മ ആശാ പവാർ പറഞ്ഞിരുന്നു. ശരദ് പവാർ കഴിഞ്ഞമാസം 84–ാം പിറന്നാൾ ആഘോഷിച്ചപ്പോൾ അജിത്, ഭാര്യ സുനേത്ര, മകൻ പാർഥ് എന്നിവരും പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ എന്നിവരും നേരിൽക്കണ്ട് ആശംസ അറിയിച്ചിരുന്നു. പിന്നാലെയാണ് കൂടുതൽ നേതാക്കൾ ലയന ആഗ്രഹം പ്രകടിപ്പിച്ചത്. 2023ലാണ് 40 എംഎൽഎമാരുമായി അജിത് പവാർ എൻസിപി പിളർത്തി എൻഡിഎ പക്ഷത്തേക്കു മാറിയത്. 

English Summary:

NCP Unity: Ajit Pawar faction leaders, including Praful Patel and Asha Pawar, are increasingly expressing a desire for the NCP merger.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com