ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ മാതാവിനെയും 4 സഹോദരിമാരെയും ഹോട്ടൽ മുറിയിൽ വച്ച് പിതാവുമായി ചേർന്ന് യുവാവ് കൊലപ്പെടുത്തി. ആഗ്രയിൽ നിന്നുള്ളവരാണ് ക്രൂരതയ്ക്ക് ഇരയായത്. പ്രതി മുഹമ്മദ് അർഷദ് (24) അറസ്റ്റിലായി. കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തുന്ന അർഷദിന്റെ വിഡിയോയും പുറത്തുവന്നു. 

അർഷദിന്റെ മാതാവ് അസ്മ (45), സഹോദരിമാരായ അലിയ (9), അൽഷിയ (19), റഹ്മീൻ (18),അക്സ (16)  എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ മയക്കിക്കിടത്തിയശേഷം കഴുത്തുഞെരിച്ചാണ് കൊല നടത്തിയത്. 

എല്ലാവരുടെയും കൈഞരമ്പുകളും മുറിച്ചു. ഇതിനെല്ലാം പിതാവ് സഹായം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം പിതാവ് മുഹമ്മദ് ബദറിനെ (55) റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം അർഷദ് നേരെ പൊലീസിനു മുന്നിൽ ഹാജരായി. വിഡിയോയിൽ മരിച്ചുകിടക്കുന്നവരുടെ ദൃശ്യങ്ങളുമുണ്ട്. ബദറിനായി പൊലീസ് തിരച്ചിൽ തുടങ്ങി. 

English Summary:

Uttar Pradesh family murders shocked the nation after a son confessed to killing his mother and four sisters. The accused, Muhammad Arshad, and his father are under investigation for the brutal crime committed in an Agra hotel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com