ചിലർ ജാതിവിഷം പടർത്തുന്നു: മോദി
Mail This Article
ന്യൂഡൽഹി ∙ ചിലർ ജാതിയുടെ പേരു പറഞ്ഞ് സമൂഹത്തിൽ വിഷം പടർത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘ഗ്രാമീൺ ഭാരത് മഹോത്സവ’ത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു പ്രതിപക്ഷത്തെ ഉന്നമിട്ട് മോദിയുടെ പ്രസംഗം. ജാതി പറഞ്ഞ് വിഷം പടർത്താനുള്ള ഗൂഢാലോചന ജനങ്ങൾ തടയണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജാതി സെൻസസ് നടത്തണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയായിരുന്നു മോദിയുടേത്.
സ്റ്റേറ്റ് ബാങ്കിന്റെ പുതിയ പഠനമനുസരിച്ച് ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 2012ൽ 26% ആയിരുന്നത് 2024ൽ 5% ആയി കുറഞ്ഞെന്ന് മോദി പറഞ്ഞു. ചിലയാളുകൾ ദാരിദ്ര്യം കുറയ്ക്കുമെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടേയിരുന്നു, എന്നാൽ ഇപ്പോഴാണ് യഥാർഥത്തിൽ ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.