അഫ്ഗാനിലെ പാക്ക് ആക്രമണത്തെ അപലപിച്ച് ഇന്ത്യ
Mail This Article
×
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ അപലപിച്ചു. സ്വന്തം പരാജയങ്ങളുടെ പേരിൽ അയൽക്കാരെ പഴിചാരുന്നത് പാക്കിസ്ഥാന്റെ പണ്ടു മുതലേയുള്ള രീതിയാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഡിസംബർ 24നായിരുന്നു വ്യോമാക്രമണം. ഇതിൽ 46 പേരാണ് മരിച്ചത്. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ പക്തികയിൽ ഭീകരസംഘടനകളുടെ ക്യാംപുകളുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ഇതിനു മറുപടിയായി ദിവസങ്ങൾക്കു ശേഷം പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ആക്രമണം നടത്തി. ഒരു പാക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ മരിക്കുകയും മറ്റ് 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
English Summary:
India strongly condemns Pakistan's air strike in Afghanistan, which resulted in civilian deaths
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.