പ്രതിരോധ രംഗത്ത് മാലദ്വീപിന് ഇന്ത്യൻ സഹായം
Mail This Article
×
ന്യൂഡൽഹി ∙ മാലദ്വീപിന്റെ അഭ്യർഥന പ്രകാരം പ്രതിരോധ സാമഗ്രികൾ കൈമാറിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസാൻ മൗമൂനും ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്.
സാമ്പത്തികരംഗത്തും കടൽസുരക്ഷയിലും സമഗ്രമായ പങ്കാളിത്തത്തിലേർപ്പെടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കഴിഞ്ഞ വർഷം ഇടഞ്ഞുനിന്ന ഇരുരാജ്യങ്ങളും കൂടുതൽ അടുക്കുന്നതിന്റെ സൂചനയായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച.
തുടക്കത്തിൽ ചൈന അനുകൂല നിലപാടു സ്വീകരിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
English Summary:
India Maldives Defense: India and the Maldives have strengthened defence cooperation with India supplying military equipment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.