ADVERTISEMENT

ടെക്സസ് ∙ ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാർഷിപ് 6 -8 ആഴ്ചകൾക്കുള്ളിൽ വീണ്ടും വിക്ഷേപിക്കാൻ സാധിച്ചേക്കുമെന്ന് സ്‌പേസ്എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഏപ്രിൽ 20ന് ടെക്‌സസിൽ നടത്തിയ ആദ്യ പരീക്ഷണ വിക്ഷേപണത്തിൽത്തന്നെ സ്റ്റാർഷിപ് പൊട്ടിത്തെറിക്കുകയായിരുന്നു.

‘‘സ്റ്റാർഷിപ്പിന്റെ ഘടന മികച്ചതാണ്. തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്ലൈറ്റ് ടെർമിനേഷൻ എന്ന സെൽഫ് ഡിസ്ട്രക്റ്റ് മെക്കാനിസം പ്രവർത്തനക്ഷമമായതാണ് അപകടത്തിനു കാരണം. വിക്ഷേപണം 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ നടക്കും’’ – മസക് വ്യക്തമാക്കി. അതേസമയം, അന്വേഷണം പൂർത്തിയാകുന്നത് വരെ, മറ്റൊരു സ്റ്റാർഷിപ് വിക്ഷേപണത്തിന് സ്‌പേസ് എക്‌സിന് അനുവാദമില്ലെന്ന് ഫെഡറൽ ഏവിയേഷൻ അതോറിറ്റി (എഫ്എഎ) അറിയിച്ചു.

ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തിൽനിന്നു ആദ്യ പരീക്ഷണ വിക്ഷേപണത്തിൽ കുതിച്ചുയർന്ന റോക്കറ്റ് 4 മിനിറ്റിനകം ആകാശത്ത് പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറിയിരുന്നു. നിശ്ചയിച്ചതനുസരിച്ച് സ്റ്റാർഷിപ് പേടകം സൂപ്പർഹെവി റോക്കറ്റിൽനിന്നു വേർപെടേണ്ടിയിരുന്നെങ്കിലും അതു നടന്നില്ല. തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയും മെക്സിക്കോ ഉൾക്കടലിൽ പതിക്കുകയുമായിരുന്നു. 32 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷമാണ് ദൗത്യം പരാജയപ്പെട്ടത്.

ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർഷിപ്. അടുത്ത പരീക്ഷണ വിക്ഷേപണത്തിന് ഉപകാരപ്പെടുന്ന ഒട്ടേറെ കാര്യങ്ങൾ പഠിച്ചെന്ന് അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മനുഷ്യർക്കു പുറമേ ഉപഗ്രഹങ്ങളും ടെലിസ്കോപ്പുകളും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്റ്റാർഷിപ് ദൗത്യം.

English Summary: Elon Musk Says Starship Could Be Ready For Launch In 6 To 8 Weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com