ADVERTISEMENT

തിരുവനന്തപുരം ∙ കേരള ബാങ്കിൽ ലയിക്കാൻ ജില്ലാ ബാങ്കുകൾ എടുക്കുന്ന തീരുമാനത്തിനു കേവല ഭൂരിപക്ഷം മതിയെന്ന വ്യവസ്ഥ ഉൾപ്പെടുത്തി സഹകരണ നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. മൂന്നിൽ 2 ഭൂരിപക്ഷം വേണമെന്നതു മാറ്റിയാണു കേവല ഭൂരിപക്ഷം മതിയെന്ന പുതിയ വ്യവസ്ഥ. ബഹളം കാരണം നിയമസഭ പിരിഞ്ഞതിനാൽ ചർച്ച കൂടാതെയാണു ബിൽ പാസാക്കിയത്. ഓർഡിനൻസിനു പകരമാണു ബിൽ.

ഭേദഗതിയനുസരിച്ചു കേവല ഭൂരിപക്ഷത്തോടെ ജില്ലാ ബാങ്കുകളുടെ ആസ്തികളും ബാധ്യതകളും പൂർണമായും സംസ്ഥാന സഹകരണ ബാങ്കിനു കൈമാറാം. സഹകരണ റജിസ്ട്രാർ പ്രമേയം അംഗീകരിക്കുമ്പോൾ ഇതു പ്രാബല്യത്തിലാകും. പ്രമേയം പാസാക്കിയ തീയതി മുതൽ 7 ദിവസത്തെ നോട്ടിസ് എല്ലാ അംഗങ്ങൾക്കും നൽകണം. നോട്ടിസിനു 30 ദിവസത്തിനകം ഏത് അംഗത്തിനും ഓഹരികൾ, നിക്ഷേപങ്ങൾ, വായ്പകൾ എന്നിവ പിൻവലിക്കാൻ അവസരമുണ്ട്. ജില്ലാ ബാങ്കുകളുടെ പ്രമേയത്തിെന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബാങ്കുമായി ലയിപ്പിച്ചു റജിസ്ട്രാർ ഉത്തരവിറക്കണം. ഇതോടെ ജില്ലാ ബാങ്കുകൾ പിരിച്ചു വിട്ടതായി കണക്കാക്കുകയും ഒറ്റയ്ക്കുള്ള നിലനിൽപ് ഇല്ലാതാകുകയും ചെയ്യും.

നിലവിലെ ഡയറക്ടർ ബോർഡും ഇല്ലാതാകും. പുതിയ ബോർഡ് വരുന്നതുവരെയോ ഒരു വർഷക്കാലത്തേക്കോ മൂന്നംഗ ഇടക്കാല ബോർഡിനെ സർക്കാർ നാമനിർദേശം ചെയ്യും. ജില്ലാ ബാങ്കിലെ സ്ഥിര ജീവനക്കാർ സംസ്ഥാന ബാങ്കിന്റെ ജീവനക്കാരായി മാറും. ജീവനക്കാരുടെ കേഡർ ഏകീകരണം, സീനിയോറിറ്റി, ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്കായി സർക്കാർ പദ്ധതി തയാറാക്കും. സേവന, വേതന വ്യവസ്ഥയും സർക്കാർ തീരുമാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com