ADVERTISEMENT

തിരുവനന്തപുരം ∙ അന്തരിച്ച നിയമപണ്ഡിതനും നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ.എൻ.ആർ.മാധവമേനോനു നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

മകൻ രമേശ് (രാമകൃഷ്ണമേനോൻ) ആണ് അന്ത്യകർമങ്ങൾ ചെയ്തത്. ഗവർണർ പി. സദാശിവം, മന്ത്രിമാരായ എ.കെ. ബാലൻ, കടകംപളളി സുരേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.മുരളീധരൻ എംപി, മേയർ വി.കെ.പ്രശാന്ത്, ഡിജിപി ലോക്നാഥ് െബഹ്റ, നിയമരംഗത്തുനിന്നുള്ള ഒട്ടേറെ പ്രമുഖർ തുടങ്ങിയവർ അന്ത്യാജ്ഞലി അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ  അനുശോചിച്ചു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധവമേനോൻ ഇന്നലെ പുലർച്ചെ 12.30നാണ് വിട പറഞ്ഞത്. കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സർവീസസ് വൈസ് ചാൻസലറും ഭോപ്പാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറുമായിരുന്നു.

നിയമരംഗത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം രണ്ടുവർഷമായി വൈക്കം മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിനു സമീപം രാധാമാധവത്തിലായിരുന്നു താമസം. ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് അടുത്തകാലത്ത് തിരുവനന്തപുരത്തേക്കു വീണ്ടുമെത്തിയത്. ഞായറാഴ്ച രാവിലെ 9നു സഞ്ചയന ചടങ്ങുകൾ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com