ADVERTISEMENT

തിരുവനന്തപുരം ∙ പ്രളയദുരിതാശ്വാസം നൽകിയതുമായി ബന്ധപ്പെട്ട പരാതികളിൽ അപ്പീൽ നൽകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ഇനിയും സമയം നീട്ടിനൽകില്ലെന്നാണു മന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം ആദ്യം ജനുവരി 31 വരെയും പിന്നീടു മാർച്ച് 31 വരെയും സമയപരിധി നീട്ടിയിരുന്നു. തുടർന്നു ജൂൺ 30 വരെ ദീർഘിപ്പിച്ചതായി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയായിരുന്നു.

തോടെ പ്രളയബാധിത പ്രദേശങ്ങളിലെ താലൂക്ക് ഓഫിസുകളിൽ അപ്പീൽ നൽകാൻ വൻ തിരക്കാണു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. പ്രളയത്തിനു ശേഷം ഉടൻ സഹായമായ 10,000 രൂപ ഇതിനകം 6.9 ലക്ഷം കുടുംബങ്ങൾക്കും വിതരണം ചെയ്തെന്നും പൂർണമായി തകർന്ന 15,324 വീടുകളിൽ 5422 എണ്ണത്തിന്റെ നിർമാണം പൂർത്തിയായെന്നുമാണു സർക്കാർ നിലപാട്.

സ്വന്തമായി വീടു നിർമിക്കാൻ സന്നദ്ധരായ 10,426 പേരിൽ 9967 പേർക്കു സഹായം നൽകി. ഗഡുക്കളായാണു നൽകുന്നത്. പൂർണമായി തകർന്ന വീടുകളെന്നു കരുതുന്നവയിൽ അപ്പീലായി ലഭിച്ച 34,768 എണ്ണത്തിൽ 34,275 തീർപ്പാക്കി. ഭാഗികമായി തകർന്നതായി ലഭിച്ച 2,54,260 കേസുകളിൽ 2,40,738 എണ്ണവും പരിഹരിച്ചെന്നും സർക്കാർ അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com